ഇടുക്കി: മേലേചിന്നാർ പന്തമാക്കൽ പടിയിൽ വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലും.ഇരട്ടയാർ വാത്തികുടി പഞ്ചായത്തുകളുടെ അതിർത്തിയിൽ ആണ് സംഭവം. ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം. ഏഴോളം വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബഥേൽ വടക്കേതുരത്തേൽ ജോർജ് കുട്ടിയുടെ വീടിന്റെ സംരക്ഷണ ഭിത്തി വ്യാപക മണ്ണിടിച്ചിലിൽ തകർന്നു. മേലേചിന്നാർ കട്ടപ്പന റോഡിൽ കനത്ത മഴയെതുടർന്ന് മണ്ണിടിഞ്ഞു ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.