ഇടുക്കി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഫിസിക്‌സ് , കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ എടുത്ത് നിശ്ചിത യോഗ്യതയോടുകൂടി പ്ലസ് 2 പാസ്സായവർക്കും രണ്ടുവർഷ കെ ജി സി ഇ / ഐ ടി ഐ കോഴ്‌സുകൾ നിശ്ചിത യോഗ്യതയോടുകൂടി പാസ്സായവർക്കും അപേക്ഷിക്കാം. 300 രൂപയാണ് ഫീസ് ( എസ് സി /എസ് ടി വിഭാഗക്കാർ ക്ക് 150 രൂപ) . അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8547005085, 7907961713.