മുട്ടം: മുട്ടം -പാലാ റൂട്ടിൽ പുറവിള ഭാഗത്ത് റോഡ് ഇടിഞ്ഞു. റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഭിത്തി ഉൾപ്പെടെയാണ് ഇടിഞ്ഞത്. റോഡിന് വീതി കുറവായതിനാൽ രണ്ട് വശങ്ങളിൽ നിന്നും ഒരുമിച്ച് വാഹനങ്ങൾ വന്നാൽ അപകട സാധ്യത ഏറെയാണ്. ഏതാനും വർഷം മുൻപ് ഇതിന്റെ സമീപം റോഡ് ഇടിഞ്ഞിരുന്നു.