കൊച്ചി: മൂന്നാർ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധിപേർ മരിക്കുകയും അൻപതിലധികം പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി ദു:ഖവും നടുക്കവും രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് കെ.സി.ബി.സിയുടെ വർഷകാല സമ്മേളനത്തിൽ പ്രത്യേക പ്രാർത്ഥനയും നടത്തി. പ്രളയദിവസങ്ങളിൽ എല്ലാവരും ജാഗ്രത പാലിക്കുകയും സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ച് മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.