രാജാക്കാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശാന്തൻപാറ
പഞ്ചായത്തിലെ പൂപ്പാറയിൽ ടൗണുമായി ബന്ധപ്പെട്ട വിഭാഗക്കാർക്കായി റാപ്പിഡ്
ആന്റിജൻ പരിശോധന നടത്തി. 75 പേർ പരിശോധനയ്ക്ക് വിധേയരായി. എല്ലാവരും
നെഗറ്റീവ് ആണെന്നത് വലിയ ആശ്വാസമാണ് പകരുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി, ഗ്രാമ പഞ്ചായാത്ത്, ആരോഗ്യവകുപ്പ്
എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിശോധനയ്ക്ക് കെവിവിഇഎസ് യൂണിറ്റ്
പ്രസിഡന്റ് ജോയി,ശാന്തൻപാറ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ഹരികൃഷ്ണൻ,
ഹെൽത്ത് ഇൻസ്‌പെക്ടർ കെ ഷാഫി, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ
പ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.