ഇടുക്കി :മുൻ ഡി. സി. സി പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൺസ്യൂമർഫെഡ് ചെയർമാനുമായിരുന്ന എം ടി തോമസ്(81 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. കൺസ്യൂമർഫെഡിൽവൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കെ പി സി സി നിർവ്വാഹക സമിതിയംഗം, സംസ്ഥാന സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ്ഡ യറക്ടർ , ഫിഷ് മാർക്കറ്റിംഗ് ഫെഡറേഷൻ വൈസ് ചെയർമാൻ, കോൺഗ്രസ് പീരുമേട് ബോക്ക് പ്രസിഡന്റ്, സേവാദൾ ജില്ലാ ചെയർമാൻ, ജില്ലാ സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ, മലനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ഏലിയാമ്മ . മക്കൾ: സമാജ്‌വാദി പാർട്ടി സംസ്ഥാന പ്രസിഡന്റ് സജി പോത്തൻ തോമസ് (ചെയർമാൻ, ഇന്ദിരാഗാന്ധി കോളേജ് ഓഫ് നഴ്‌സിംഗ് ബാംഗ്ലൂർ) ഡാനിയൽ തോമസ് (ആഡ് ന്യൂസ് തിരുവനന്തപുരം) പ്രിയ സഖറിയ .മരുമകൻ :നിബു സഖറിയ.