തൊടുപുഴ : മൂന്നാർ പെട്ടിമുടിയിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ ഡീൻ കുര്യാക്കോസ് എം.പി യും, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെയും നേതൃത്വത്തിൽ ഉള്ള സംഘം സന്ദർശനം നടത്തി. ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ എത്തിയ സംഘം രക്ഷാ പ്രവർത്തനം വിലയിരുത്തുകയും പരിക്കേറ്റ് മൂന്നാർ റ്റാറ്റാ ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചു.