ഇടുക്കി: ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിലും അതി തീവ്ര മഴയുടെ സാദ്ധ്യത മുൻനിർത്തി കാലവർഷവുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും മുഴുവൻ ജീവനക്കാരും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹെഡ് ക്വാർട്ടേഴ്‌സ് വിട്ടുപോകാൻ പാടില്ലെന്ന് ജില്ലാകളക്ടർ ഉത്തരവിട്ടു. അവധിയിലുള്ള എല്ലാ ജീവനക്കാരും 24 മണിക്കൂറിനകം ജോലിയിൽ പ്രവേശിക്കണം.