ഇടുക്കി: ജില്ലയിൽ നാല് താലൂക്കുകളിലായി ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 147 കുടുംബങ്ങളിൽ നിന്നായി 513 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ദേവികുളം താലൂക്ക്: മൂന്നാർ വില്ലേജിൽ നിന്നും മൂന്നാർ മർച്ചന്റ് അസ്സോസിയേഷൻ ഹാളിലെ ക്യാമ്പിലേക്ക് രണ്ട് കുടുംബങ്ങളിൽ നിന്നായി ഒമ്പത് പേരെയും.
ദേവികുളം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് 12 കുടുംബങ്ങളിൽ നിന്നായി 27 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
തൊടുപുഴ താലൂക്ക്; അറക്കുളം വില്ലേജിൽ നിന്നും മൂലമറ്റം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് ഒരു കുടുംബത്തിൽ നിന്നായി രണ്ട് സ്ത്രീകളെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
പീരുമേട് താലൂക്ക്; കുമളി വില്ലേജിൽ നിന്നും കുമളി ട്രൈബൽ സ്‌കൂളിലെ ക്യാമ്പിലേക്ക് 8 കുടുംബങ്ങളിൽ നിന്നായി 24 പേരെ യും മഞ്ഞുമല വില്ലേജിൽ നിന്നും ചന്ദ്രവനം എസ്റ്റേറ്റ് ഹാളിലെ ക്യാമ്പിലേക്ക് 7 കുടുംബങ്ങളിൽ നിന്നായി 30 പേരെ യും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിൽ നിന്നായി 42 പേരെയും മോഹന ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് 10 കുടുംബങ്ങളിൽ നിന്നായി31 പേരെ യും
വാഗമൺ സെന്റ് സെബാസ്റ്റിയൻസ് സ്‌കൂളിലെ ക്യാമ്പിലേക്ക് 21 കുടുംബങ്ങളിൽ നിന്നായി 85 പേരെയും പെരിയാർ വില്ലേജിൽ നിന്നും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് 8 കുടുംബങ്ങളിൽ നിന്നായി 21 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
ഇടുക്കി താലൂക്ക്; ഉപ്പുതോട് വില്ലേജിൽ നിന്നും കരിക്കിൻമേട് ഗവ. എൽ.പി. സ്‌കൂളിലെ ക്യാമ്പിലേക്ക് 2 കുടുംബങ്ങളിൽ നിന്നായി 8 പേരെ യും
കൊന്നത്തടി വില്ലേജിൽ നിന്നും ചിന്നാർ അംഗണവാടിയിലെ ക്യാമ്പിലേക്ക് 2 കുടുംബങ്ങളിൽ നിന്നായി 6 പേരെ യും വാത്തിക്കുടി വില്ലേജിൽ നിന്നും ക്രിസ്തുരാജ ചർച്ച് പാരീഷ് ഹാളിലേക്ക് 6 കുടുംബങ്ങളിൽ നിന്നായി 17 പേരെയും കാഞ്ചിയാർ വില്ലേജിൽ നിന്നും കിഴക്കേൽ മാട്ടുക്കട്ട അങ്കണവാടിയിലെ ക്യാമ്പിലേക്ക് 5 കുടുംബങ്ങളിൽ നിന്നായി 22 പേരെയും വെള്ളിലാങ്കണ്ടം അംഗണവാടിയിലെ ക്യാമ്പിലേക്ക് 6 കുടുംബങ്ങളിൽ നിന്നായി 21 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.