തൊടുപുഴ: ഒലിച്ച്പോയ ലയങ്ങളിൽനിന്നും അവരുടെ നിലവിളി ആരും കേട്ടില്ല, കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പം ആ പാവങ്ങളുടെ ജീവനും ഒഴുകിപ്പോവുകയായിരുന്നു.രാജമലയ്ക്കടുത്ത് പെട്ടിമുടിയിലുണ്ടായ ദുരന്തം ജില്ലയിൽ ഇത് വരെയുണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും വലുതായാണ് കണക്കാക്കുന്നത്. ദുരന്തത്തിന്റെ തീവ്രത കൂടുതൽ വ്യക്തമായി വരുന്നുള്ളുവെങ്കിലും ജീവന്റെ തുടിപ്പുകൾ ഇനിയും കണ്ടെത്താന്നാവുമെന്ന പ്രതീക്ഷയില്ല. കെ.ഡി.എച്ച്.പി കമ്പനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടിയിലെ ഈ ലയങ്ങളിൽ താമസിച്ചിരുന്നത്. 30 മുറികളുള്ള നാലു ലയങ്ങളിലായി കുട്ടികളടക്കം 78 പേരാണ് താമസിച്ചിരുന്നത്. വലിയൊരു പ്രദേശം മുഴവൻ മണ്ണും വലിയ പാറക്കല്ലുകളും നിറഞ്ഞ് നികന്ന അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്നാർ മേഖലയിൽ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. മൊബൈൽ ഫോൺ കവറേജ്യം ലാൻഡ് ഫോൺ സൗകര്യമോ ഇവിടില്ല. പൊലീസ്, ഫയർഫോഴ്‌സ് വിവിധ വകുപ്പുകളും രക്ഷാപ്രവർത്തനത്തിൽ പങ്ക്‌ചേർന്നു. ദുരന്തനിവാരസേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയിൽ എത്തി. ഡീൻക്കുര്യാക്കോസ് പം. പി , എസ് രാജേന്ദ്രൻഎംഎൽ.എ , എസ് പി ആർ കറുപ്പസ്വാമി, ദേവികുളം സബ്കളക്ടർ പ്രേംകൃഷ്ണൻ,മൂന്നാർ ഡിവൈഎസ്പി രമേഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. പത്തിലധികം ജെ.സി.ബികളും ഹിറ്റാച്ചികളും മേഖലയിൽ തിരച്ചിലിനായി എത്തിയിരുന്നത്. വലിയ പാറക്കല്ലുകളും ചെളിയും തിരച്ചിലിന് വെളല്ലുവിളിയായി. കനത്ത മഴയും മൂടൽമഞ്ഞുംമൂലം തിരച്ചിൽ സാവധാനമാണ് നടന്നത്. വൈകട്ടോടെ ശക്തമായ മഴയും മഞ്ഞും മൂലം തിരച്ചിൽ പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയും എത്തി.