മറയൂർ: കൊവിഡ് വ്യാപനത്തെ തുടർന്നു ഇരവികുളം നാഷണൽ പാർക്കും മൂന്നാറിലെ വിവിധ ഹോട്ടലുകളും മറ്റും അടച്ചിട്ടിരിക്കുന്നതിനാൽ ഭൂരിഭാഗം പേരും ലയങ്ങളിൽ തന്നെയാണ് കഴിഞ്ഞിരുന്നു. മുൻ കാലങ്ങളിൽ മൂന്നാർ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നവർ മാസത്തിൽ ഒരുതവണായാണ് വീട്ടിലേക്ക് എത്തിയിരുന്നത്. സ്‌കൂൾ അവധി ആയതിനാൽ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾ എല്ലാം തന്നെ വീടുകളിൽ മടങ്ങി എത്തിയിരുന്നു. മൂന്നാർ ടൗണിലും മറ്റും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടെയുള്ളവർ ആരും തെന്ന് പുറത്തേക്ക് പോകാതെ എസ്റ്റേറ്റുകളിൽ തന്നെയാണ് കഴിഞ്ഞിരുന്നത് . അപകടം സംഭവിച്ചപ്പോൾ ദുരന്തത്തിനിരയായവരുടെ എണ്ണം വർദ്ദിക്കാൻ കാരണമായി.