രാജമല: ഒരാഴ്ച്ചയായി രാജമല ഭാഗത്ത് തുടരുന്ന കനത്ത മഴ ഉരുൾ പൊട്ടലിന് കാരണമായതായാണ് പ്രദേശവാസികൾ പറയുന്നു. ലയങ്ങളുടെ മുൻ വശത്ത് കൂടി പുഴ ഒഴുകുന്നുടെങ്കിലും ഇപ്പോൾ ദുരന്തം സംഭവിച്ച സ്ഥലം സുരക്ഷിതമായാണ് പൊതുവെ കരുതിയിരുന്നത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്താണ് ഈ പ്രദേശത്തെ തേയില തോട്ടങ്ങളും തൊഴിലാളികൾക്ക് താമസിക്കാൻ ലയങ്ങളും നിർമ്മിച്ചിരുന്നത്. അപകട സാധ്യത തീരെ കുറഞ്ഞ ഭാഗത്താണ് ബ്രീട്ടീഷ് ഭരണകാലത്ത് തൊഴിലാളികൾക്ക് താമസിക്കാൻ ലയങ്ങൾ നിർമ്മിച്ചിരുന്നത് വിദഗ്ധ സംഘത്തെ ഉപയോഗിച്ച് ഭൂമിശാസ്ത്ര പഠനം നടത്തിയാണ് താമസിക്കുന്നതിനായുള്ള സ്ഥലങ്ങൾ തിരഞ്ഞടുത്തിരുന്നത്. ഇതിനാൽ തൊഴിലാളി ലയങ്ങൾ പ്രകൃതി ദുരന്തങ്ങളിൽ നിന്നും പൂർണ്ണ സുരക്ഷിതമായാണ് കരുതിയിരുന്നത്.
പൊതുവേ ഈ ഭാഗങ്ങളിൽ നൂൽ മഴ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ തോരാതെയുള്ള മഴയായതിനാലാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് കരുതുന്നത്. അത് കൊണ്ട് തന്നെ രക്ഷാപ്രവർത്തനത്തിനും തടസമാകുന്നത്.