നാല് ലയങ്ങളിലായി ആകെ 83 പേർവരെ കാണാമെന്ന് സൂചന
മറയൂർ: ഉരുൾപൊട്ടലിൽ ഒരു ഭാഗത്തെ ലയങ്ങൾ പൂർണ്ണമായും ഒലിച്ചുപോയതിനാൽ ലയങ്ങളിൽ താമസിച്ചവരെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചത് അപകടത്തിൽ നിന്നും തലനാരിഴക്ക് വ്യത്യാസത്തിൽ രക്ഷപ്പെട്ട അയൽവാസികളിൽ നിന്നും. കണ്ണൻ ദേവൻ കമ്പനിയുടെ ഉടസ്ഥതയിലുള്ള ലയങ്ങൾ അനുവദിച്ച് നൽകുന്നത് തൊഴിലാളികളുടെ പേരിലാണ്. എന്നാൽ ലയങ്ങളിൽ താമസിക്കുന്ന കുട്ടികൾ ഉൾപ്പെടയുള്ള ജോലിക്ക് പോകാത്തവരുടെ വിവരങ്ങൾ പൂർണ്ണമായും ലഭ്യമല്ല. അതിനാൽ സമീപത്തുള്ള ലയങ്ങളിൽ താമസിക്കുന്നവരിൽ നിന്നാണ് പൊലീസും ആരോഗ്യ വകുപ്പും മണിക്കൂറുകൾ എടുത്ത് വിവരങ്ങൾ ശേഖരിച്ച്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് ലയങ്ങളിലായി കുടുംബങ്ങളും അതിൽ 83 പേരുള്ളതായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ അധികൃതർ നേരത്തെ എടുത്ത വിവരങ്ങളിൽ 78 പേരെക്കുറിച്ചേ വ്യക്തമായിട്ടുള്ളു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട 12 പേരിൽ നാലു പേരെ ആശുപത്രിയിൽ എത്തിച്ചു.
സമീപത്തെ തൊഴിലാളികൾ നൽകുന്ന വിവരം അനുസരിച്ച് രാമലക്ഷ്മി ഇവരുടെ വീട്ടിലെ ഒരു നഴ്‌സിങ്ങ് വിദ്യാർത്ഥി, രജയ്യ , ധന്യമ്മാൾ, ജസ്വാ, ആനന്ദ ശിവൻ, മയിലമ്മാൾ, ഭാരതി, റിയ, അവരുടെ ആറുവയസ്സും നാലുവയസ്സും പ്രായമുള്ള രണ്ട് കുട്ടികൾ, പി മുരുകൻ ശിവമണി ഇവരുടെ രണ്ട് മക്കൾ മരണപ്പെട്ട കണ്ണന്റെ പതിമൂന്ന് എട്ട് ആറ് വയ്സ്സ് പ്രായമുള്ള മൂന്ന് മക്കൾ, റാണി, കസ്തൂരി, ഗായത്രി, കാർത്തിക , പ്രതീഷ് - കസ്തൂരി ഇവരുടെ ഒരു വയസും മൂന്ന് വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾ, ജയസൂര്യ റോസ്‌ലി മേരി , ഗണേശൻ തങ്കമ്മ, ചന്ദന, അർജ്ജുനൻ, സഞ്ചയ്, അച്ച്യുതൻ , പവൻ തായ്, മണികണ്ഠൻ, പ്രഭു, മുത്തു ലക്ഷ്മി, സരോജ, കുട്ടുരാജ്, വിജില, മണികണ്ഠൻ , ദീപക്ക് ,വിജില, ചെല്ലദുരൈ , സുമതി, ഷണ്മുഖയ്യ, സരസ്വതി, രാജ, ശോഭന ഇവരുടെ ഏഴുവയസ്സുള്ള മകൾ ലക്ഷണ, ശിവരഞ്ചിന , സിന്ധു, പനീർ സെൽവം , തവസ്യമ്മാൾ, മോണിക, കൗസിക എന്നിവരാണ് ദുരന്തത്തിൽപ്പെട്ട് കാണാതായിട്ടുള്ളത്.