വണ്ടിപ്പെരിയാർ: അര നൂറ്റാണ്ട് കാലം പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞ് ഹൈറേഞ്ചിനെ കണ്ടറിഞ്ഞ എം ടി തോമസിസിന്റെ വിയോഗം നാടിന്റെ ദു:ഖമായി. അൻപതുകളിൽ കെ കരുണാരകരനോടും ബി കെ നായരോടുമൊപ്പം തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുയും അതിൽ വിജയം കാണുകയും ചെയ്ത വ്യക്തിയാണ് എംടി തോമസ്. ആനവിലാസം, സുൽത്താനിയ, പച്ചക്കാനം, തുടങ്ങിയ എസ്റ്റേറ്റുകളിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി യുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പൊലീസ് വെടിവെയ്പ്പ് വരെയും ഉണ്ടായി.എച്ച് ആർ ടി യൂണിയന്റെ വർക്കിംഗ് പ്രസിഡന്റായും പിന്നീട് എം. ടി യൂണിയൻ രുപികരിച്ച് ദീർഘകാലമായി അതിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. 1970ൽ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലനാട് സർവീസ് സഹകരണര സംഘം സ്ഥാപിച്ചു.
തുടർന്ന് ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, വൈസ് പ്രസിഡന്റ്,
കണ്‌സ്യുമർ ഫെഡ് ചെയർമാനായി വരെ ഉയരങ്ങളിലെത്തി.81മുതൽ 88 വരെ ഡി.സി.സി പ്രസിഡന്റായി . വർഷങ്ങളോളം കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗമായി പ്രവർത്തിച്ചു. രണ്ടു തവണ ജില്ലാ പഞ്ചായത്തംഗമായി. 2016 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. .