ഇടുക്കി: കനത്ത മഴയിൽ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം പൂർണ്ണമായും തകർന്നു. ഇതോടെ കെ. ചപ്പാത്ത് ശാന്തിപ്പാലം മ്ലാമല വണ്ടിപ്പെരിയാർ റൂട്ടിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇതേ റൂട്ടിലെ നൂറടിപ്പാലവും ഇതേ ദിവസം തന്നെ തകർന്നു. ഇതോടെ ശാന്തിപ്പാലത്തിനും നൂറടിപ്പാലത്തിനും ഇടയിലുള്ള മ്‌ളാമല എന്ന പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ടു.പാലങ്ങൾ തകർന്നതോടെ ഇവിടെയുള്ളവർക്ക് കട്ടപ്പന, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോവാനാവാതെ കുടുങ്ങിയ അവസ്ഥയിലാണ്.