മൂന്നാർ: വനം വകുപ്പിന് വിശ്വസ്തരായ ആറ് ജീവനക്കാരെ രാജമല ദുരന്തത്തിൽ നഷ്ടമായി. വാച്ചർമാരായ മണികണ്ഠൻ, അച്ചുതൻ, രാജ, ഡ്രൈവർമാരായ ഗണേശൻ, മയിൽസ്വാമി, ലേഡി വാച്ചർ രേഖ എന്നിവരാണ് മണ്ണിനടിയിലായത്. ഇതിൽ രേഖയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ജീവനക്കാരുടെ കുടുംബങ്ങൾക്ക് 50000 രൂപ വനം വകുപ്പിന്റെ സമാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി പറഞ്ഞു.