മൂന്നാർ: ഉരുളെടുത്തതിൽ പെട്ടിമുടിക്ക് മുകളിലുള്ള ഇടമലക്കുടി ആദിവാസി പഞ്ചായത്തുകാർക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ രണ്ട് ജീപ്പും. മഴ മൂലം ഓട്ടമില്ലാത്തതിനാൽ വനം വകുപ്പിലെ താത്കാലിക ഡ്രൈവർ ജീപ്പ് പെട്ടി മുടിയിലാണ് പാർക്ക് ചെയ്തിരുന്നത്. ഉരുൾപൊട്ടിയെത്തിയതും അവിടെയാണ്. തകർന്ന ജീപ്പിന്റെ അവശിഷ്ടങ്ങൾ ദുരന്തഭൂമിക്ക് മുകളിൽ ഇപ്പോഴും കാണാം.