തൊടുപുഴ:ദുരിതാശ്വാസ വിതരണത്തിൽ വിവേചനം നടത്തുന്നത് എൽഡിഎഫ് സർക്കാരിന്ഭൂഷണമല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. രാജമലയിൽഉരുൾപൊട്ടി മരിച്ചവർക്ക് 5 ലക്ഷം രൂപയും കരിപ്പൂർ വിമാനഅപകടത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചത്
വിവേചനപരമാണ്. ഇടതുപക്ഷ സർക്കാരിന് ചേരാത്ത നടപടിയാണിത്. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർ പാവങ്ങളിൽ പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി കൂലിവേല ചെയ്യുന്നവരുടെ കുടുംബം ഇവർക്ക് ലഭിക്കുന്ന കൂലി കൊണ്ടാണ്
ഓരോ ദിവസവും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവർക്ക് അർഹമായ
നഷ്ടപരിഹാരം നൽകണം.കരിപ്പൂർ വിമാനദുരന്തത്തെ
കുറച്ച് കാണുന്നില്ല. എന്നാൽ അവർക്കൊപ്പം നഷ്ടപരിഹാര തുകയ്ക്ക് പാവപ്പെട്ട
തൊഴിലാളികൾക്കും അർഹതയുണ്ട്. ഒരേ ദിവസം നടന്ന രണ്ട് ദുരന്തങ്ങൾക്കും
രണ്ട് തരത്തിലുള്ള നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത് നീതികേടാണ്. പ്രകൃതി
ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് 10 ലക്ഷം
രൂപവീതം നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും
കെ കെ ശിവരാമൻ പറഞ്ഞു.