കട്ടപ്പന: രാജമല പെട്ടിമുടിയിലെ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ സേവേറിയോസ് അനുശോചിച്ചു. ഏലപ്പാറ, വാഗമൺ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിരവധി ദുരന്തങ്ങൾക്ക് മലയോര മേഖല സാക്ഷ്യം വഹിച്ചു. ദുരന്തസാധ്യത മുന്നിൽക്കണ്ട് ഭീതിയിൽ കഴിയുന്നവർ ഏറെയാണ്. കോവിഡ് വ്യാപനത്തിൽ ഭീതിയിൽ കഴിയുന്നവർക്ക് പ്രകൃതിദുരന്തങ്ങൾ താങ്ങാനാകാത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്.. ഇടുക്കി ഭദ്രാസനത്തിലെ വിവിധ ആദ്ധ്യാത്മിക സംഘടന പ്രവർത്തകർ ദുരന്ത മേഖലകളിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.