മൂന്നാർ: മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി അഗാധമായ ദുഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെ വേദനയിൽ പങ്കു ചേരുന്നു. രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുസ് ലിം ലീഗിന്റെ പൂർണ്ണ സഹകരണമുണ്ടാകും. ജില്ലയിൽ ദുരന്തനിവാരണത്തിനായി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കണമെന്നും സംസ്ഥാന സെക്രട്ടറി ടി എം സലിം, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ എം എ ഷുക്കൂർ , ജില്ലാ പ്രസിഡന്റ് എംഎസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ്, ട്രഷറർ കെ എസ് സിയാദ് എന്നിവർ ആവശ്യപ്പെട്ടു.