തൊടുപുഴ: പെട്ടിമുടി ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് വാങ്ങാൻ എത്രപേർ കാണും...ദുരന്തത്തിൽപ്പെട്ടവർ 83പേരാണങ്കിലും ഇവർ ഏതാനും കുടുംബങ്ങളിൽനിന്നുള്ളവർ മാത്രമാണ്.ഒറ്റയാളെപ്പോലും ഇനിയും കണ്ടെത്താനാവാത്ത കുടുംബങ്ങൾ നിരവധി. ഒൻപത്പേരെവരെ നഷ്ടമായ കുടുംബംവരെയുണ്ട്. സംസ്ഥാന സർക്കാർ അഞ്ച് ലക്ഷവും ദുരന്തത്തിൽപ്പെട്ട കണ്ണൻ ദേവർ കമ്പനി ജീവനക്കാർക്ക് കമ്പനി അഞ്ച് ലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ എത്രപേർക്കിത് വാങ്ങാനാവും....വാങ്ങാൻപോലും ആരെയും അവശേഷിക്കാത്ത കുടുംബങ്ങൾ നിരവധിയാണ്. കൂടുതൽ സഹായം പ്രഖ്യാപിച്ചാൽ ബന്ധുക്കൾ ചമഞ്ഞ് എത്തി അനർഹർ പണംതട്ടിയെടുക്കുമെന്ന കാര്യത്തിലെ ആശങ്കയും സർക്കാർ സഹായധനം പ്രഖ്യാപിച്ചപ്പോൾ അഞ്ച് ലക്ഷത്തിലൊതുക്കിയതെന്നും വ്യാഖ്യാനിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ നടത്തിയ പതിവ് വാർത്താ സമ്മേളനത്തിൽ കരിപ്പൂർ ദുരന്തവും രാജമല ദുരന്തവും സംബന്ധിച്ച് സർക്കാർ ധനസഹായത്തിലെ അന്തരത്തെക്കുറിച്ച് ചേദ്യം ഉണ്ടായപ്പോൾ സൂചന നൽകുകയും ചെയ്തിരുന്നു.കൂടുതൽസഹായം അർഹരായവരിൽ എത്തിക്കുമെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വ്യക്തമായിരുന്നു.
മണ്ണിന്നടിയിൽ മനുഷ്യർ മാത്രമല്ല...
ദുരമണ്ണിനടിൽ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും ഉണ്ടെന്ന് കരുതുന്നു. പലതിന്റെയും അവശിഷ്ടങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. കൂടാതെ മ്ലാവ് ഉൾപ്പെടെ വന്യമൃഗങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. ഉരുൾപൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ പത്തടിയോളം എങ്കിലും മണ്ണ് മൂടിയിട്ടുണ്ട്. മൂന്നാറിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ മഴയും മഞ്ഞുമാണ്.
തിരച്ചിൽ പ്രവർത്തനങ്ങൾ വരും ദിനങ്ങളിലും തുടരും
മരണടഞ്ഞവർ
ഗാന്ധിരാജ് (48),ശിവകാമി (38) ,വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40),അണ്ണാദുരൈ ( 44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാൾ (42), സിന്ധു (13), നിധീഷ് (25), പനീർശെൽവം( 50), ഗണേശൻ (40), രാജ (35), വിജില (47), കുട്ടിരാജ് (48), പവൻ തായ് (52) ഷൺമുഖ അയ്യൻ (58), മണികണ്ഡൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35), സരോജ (58) ഒന്ന് (സ്ത്രീ) തിരിച്ചറിഞ്ഞിട്ടില്ല എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ 3 പേർ മുന്നാർ റ്റാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ കോലഞ്ചേരി ആശുപത്രിയിലുമാണ്.