മൂന്നാർ: ചേച്ചിയുടെയും അനുജത്തിയുടെയും ഉൾപ്പെടെ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേർ ഒന്നിച്ചു യാത്രയായി

മരണം കൊണ്ടുപോയത് സഹോദരിമാർ ഉൾപ്പെടുന്ന രണ്ട് കുടുംബങ്ങളിലെ ഒമ്പതുപേരെ.
കുളമാംഗൈ ചൊക്കമുടി എസ്റ്റേറ്റിലെ മാടസ്വാമിയുടെ കുടുംബാംഗങ്ങളാണിവർ. ഈ കുടുംബങ്ങളിലെ രണ്ട് പെൺകുട്ടികൾ തമിഴ്‌നാട്ടിൽ നഴ്‌സിംഗ് പഠിക്കുകയായിരുന്നു. കൊവിഡ് സാഹചര്യത്തിൽ കുട്ടികളെല്ലാവരും വീട്ടിൽ എത്തി ഒരാഴ്ച പിന്നിട്ടപ്പോഴാണ് അവരെ മരണം കൂട്ടിക്കൊണ്ടു പോയത്.