v-muraleedharan

മൂന്നാർ (രാജമല): ദുരന്തമുഖങ്ങളിൽ മുഖ്യമന്ത്രി വിവേചനം കാട്ടരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായം നൽകുന്നതിൽ സർക്കാർ വിവേചനം കാട്ടിയെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കരിപ്പൂരിലായാലും പെട്ടിമുടിയിലായാലും മനുഷ്യജീവന് ഒരേ വിലയാണ്. രണ്ടിടത്ത് രണ്ട് സമീപനം ശരിയല്ല. ശരിയായ തീരുമാനം സർക്കാർ കൈക്കൊള്ളണം.കരിപ്പൂരിൽ പോയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തേണ്ടതായിരുന്നു.രണ്ടിടത്തും താൻ പോയത് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, പാർട്ടി വക്താവ് സന്ദീപ് വാര്യർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പിന്നാലെ വന്ന സേവാഭാരതി പ്രവർത്തകരെ ദുരന്ത സ്ഥലത്തേക്ക് പോകാൻ അനുവദിക്കാത്തത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പോകാൻ അനുവദിച്ചു.