തുടങ്ങനാട്: മുട്ടം പഞ്ചായത്തിൽ തുടങ്ങാനാട് കോച്ചേരിയിൽ ചിറക്കൽ രജിത ഷിബുവിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. പഞ്ചായത്തിൽ നിന്ന് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച 4 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വീടാണിത്. പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ് മണ്ണിടിഞ്ഞത്.