കട്ടപ്പന: മഴയിലും കാറ്റിലും നാരകക്കാനത്തെ വാഴത്തോട്ടം നശിച്ചു. പ്രകാശ് കൈപ്പൻപ്ലാക്കൽ ജോർജ്കുട്ടി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഒരു ഹെക്ടർ സ്ഥലത്തെ ആയിരത്തിലധികം വാഴകളാണ് നിലംപൊത്തിയത്. ബാങ്ക് വായ്പയെടുത്ത് ഓണത്തിനു മുന്നോടിയായി രണ്ടായിരത്തോളം വാഴകളാണ് ജോർജ്കുട്ടി കൃഷി ചെയ്തത്. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടാതെ നാരകക്കാനത്ത് ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ തോട് കരകവിഞ്ഞൊഴുകി കൃഷിയിടത്തിലും വെള്ളം കയറി. കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.