കുമളി: കെഎസ്ആർടിസി ഡിപ്പോ നിലനിൽക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണിലുൾപ്പെട്ടതിനാൽ കുമളി ഡിപ്പോ അടച്ചു. ഇന്നു മുതൽ ഡിപ്പോയിൽ നിന്നും സർവീസുകൾ താത്ക്കാലികമായി നിർത്തി വച്ചതായി അധികൃതർ അറിയിച്ചു. ഔദ്യോഗികമായ അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് ജീവനക്കാർ ഡ്യൂട്ടിക്കെത്തിയാൽ മതിയെന്നും അടിയന്തിരമായി ഏതെങ്കിലും സാഹചര്യമുണ്ടായാൽ ആവശ്യപ്പെടുന്ന ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. കോട്ടയത്തു നിന്നുള്ള സർവീസുകൾ ചെളിമടയിലെത്തി തിരിച്ചു പോകുമെന്നും ഡിപ്പോ അധികൃതർ അറിയിച്ചു.