ചെറുതോണി: വെള്ളം കയറി കപ്പകൃഷി പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ്മരിയാപുരം മില്ലുംപടിയിൽ കല്ലുംകൂട്ടത്തിൽ ജോഷിയുടെ ഒരേക്കർ സ്ഥലത്ത് കൃഷിചെയ്തിരുന്ന മുഴുവൻ കപ്പയും നശിച്ചത്. 500 ഓളം കപ്പമുഴുവൻ വെള്ളം കയറി ഒഴുകിപോയി. അൻപതിനായിരം രൂപയുടെ നഷ്ടമാണ്കണക്കാക്കുന്നത്. തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുപോകുകയും സമീപത്തുള്ള പാലത്തിന് ഭീഷണിയായിരിക്കുകയുമാണ്. സംരക്ഷണ ഭിത്തി നവീകരിച്ചില്ലെങ്കിൽ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നാട്ടുകാർക്ക് ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത്.