,
ഇടുക്കി: സംസ്ഥാനമൊട്ടാകെ പച്ചക്കറികൾക്ക് വിലക്കയറ്റവും ക്ഷാമവും ഉള്ള സമയത്ത് ജില്ലിയിലെ ആയിരകണക്കിന് കർഷകർ വിളയിച്ച പച്ചക്കറികൾ സംഭരിക്കാൻ മാർഗ്ഗമില്ലാതെ ഉപേക്ഷിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഡി. സി. സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.ജില്ലയിലെ പച്ചക്കറി ഉത്പ്പാദനത്തിന്റെ കലവറയായ വട്ടവട അടക്കമുള്ള അഞ്ചു നാട്ടിലെ കർഷകർ പട്ടിണിക്കും വറുതിക്കുമൊപ്പം ലക്ഷക്കണക്കിന് രൂപാ വായ്പയെടുത്ത് വിളയിച്ച പച്ചക്കറികളാണ് സംഭരിക്കാൻ മാർഗ്ഗമില്ലാതെ നശിച്ചുപോകുന്നത്. കർഷകരുടെ അദ്ധ്വാനവും പ്രതീക്ഷകളുമാണ് സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ അവഗണന നേരിടുന്നത്. വി എഫ് പി സി കെ യും ,ഹോർട്ടികോർപ്പും കൃത്യമായ സമയത്ത് സംഭരിക്കാൻ തയ്യാറായാൽ ഇവ ശേഖരിച്ച് വിപണനം ചെയ്യാ' നും കർഷകർക്ക് യഥാസമയം പണം ലഭിച്ച് വീണ്ടും കൃഷിയിറക്കാനും സാധിക്കും. അന്യസംസ്ഥാന പച്ചക്കറി വിപണനലോബിയുടെ താല്പര്യങ്ങൾക്ക് നിന്നു കൊടുക്കാതെ അഞ്ചു നാട്ടിലെ കർഷകർക്ക് ആശ്വാസമാം വിധം ഉത്പ്പന്നങ്ങൾ ശേഖരിക്കുന്നതിനു സർക്കാർ തയ്യാറാവണമെന്നും കാർഷകരുടെ കടങ്ങൾ ഉൾപ്പടെ ജില്ലയിലെ പച്ചക്കി കർഷകർക്ക് സമഗ്രമായ പാക്കേക്ക് അനുവദിക്കണമെന്നും ഇബ്രാഹിം കുട്ടി കല്ലാർ ആവശ്യപ്പെട്ടു.