ഇടുക്കി: ജില്ലയിൽ കനത്തമഴയെത്തുടർന്ന് കഴിഞ്ഞ പത്ത് ദിവസങ്ങളിലായി 1956.43 ഹെക്ടർ കൃഷിയിടത്തിലായി 17364.33 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. 17320 കർഷകരെയാണ് മഴക്കെടുതി ബാധിച്ചത്. 813.30 ഹെക്ടറിലായി 127.45 കോടിയുടെ നഷ്ടം ഏലം കൃഷിയ്ക്ക് മാത്രമുണ്ടായി. 233.8 ഹെക്ടറിലായി എട്ട് കോടി 21 ലക്ഷം രൂപയുടെ നഷ്ടം കുരുമുളക് കൃഷിയിലും സംഭവിച്ചു. നാല് ലക്ഷത്തിലധികം വാഴകൾ, 981 തെങ്ങുകൾ, 160 ഗ്രാമ്പുചെടികൾ തുടങ്ങിയവ ശക്തമായ കാറ്റിലും മഴയിലും നശിച്ചു. ഇതിനു പുറമെ കപ്പ, പച്ചക്കറികൾ, കൊക്കോ, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെ ജില്ലയിലെ എല്ലാവിധ കാർഷിക വിളകൾക്കും വലിയ നാശ നഷ്ടമാണ് മഴക്കെടുതിയിൽ ഉണ്ടായി.
ഇതുവരെ 17 വീടുകൾ പൂർണമായും 390 വീടുകൾ ഭാഗികമായും തകർന്നു.