തൊടുപുഴ: ഇടുക്കി ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയും മണ്ണിടിച്ചിലും മൂലം വൈദ്യുതിഗതാഗതഇന്റർനെറ്റ് തടസ്സങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 15 വരെ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം. പി മുഖ്യമന്ത്രിക്കും ദ്ദേശസ്വയംഭരണ മന്ത്രിക്കും കത്ത് നൽകി. ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ആഗസ്റ്റ് 14.ന് അവസാനിക്കുകയാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിന് സർക്കാർ ഓഫീസുകളിലെ വൈദ്യുതി ഇന്റർനെറ്റ് തടസ്സങ്ങൾ മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്.