തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലുംകനത്ത നാശനഷ്ടം അനുഭവിക്കുന്ന സാഹചര്യത്തിൽ കർഷകർക്കായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു. ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും തീറ്റ നൽകുന്നതിനും മിൽമയുമായി സഹകരിച്ച് ക്ഷീരസംഘങ്ങളിൽ പാൽ സംഭരണം പുന:ക്രമീകരിക്കുന്നതിനും കാലിത്തീറ്റ സ്റ്റോക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാം . ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04862222099, . പശുക്കൾ. കന്നുകുട്ടികൾ, കിടാരികൾ, കാലിത്തൊഴുത്ത്, തീറ്റപ്പുൽക്കൃഷി, . തുടങ്ങിയവയ്ക്ക് നാശം ഉണ്ടായാൽ അതാത് ക്ഷീരവികസന യൂണിറ്റിൽ വിവരം അറിയിക്കണം ജില്ലാതല കോഓർഡിനേറ്റർ ട്രീസ തോമസ് അസിസ്റ്റന്റ് ഡയറക്ടർ,ക്ഷീരവികസനവകുപ്പ് ഫോൺ നമ്പർ 9686570109