തൊടുപുഴ: ഉന്നതവിദ്യാഭ്യാസ വകുപ്പും അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രമും (അസാപ്) സംയുക്തമായി സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തൺ 2020 ൽ തൊടുപുഴ ന്യൂമാൻ കോളേജ് ജേതാക്കളായി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക. എനർജി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഹാക്കത്തണിൽ തുടർച്ചയായി 36 മണിക്കൂർ നീണ്ട മത്സരത്തിൽ നിരവധി എൻജീനിറിങ്ങ്, പോളിടെക്കനിക്ക് കോളേജുകളുമായി മത്സരിച്ചാണ് ആട്‌സ് ആന്റ് സയൻസ് കോളേജായ ന്യൂമാൻ ജേതാക്കളായത് ഹാക്കത്തണിൽ പങ്കെടുത്ത നജ്മ ഫർസാന, വിഷ്ണു വിജയ്, സാന്ദ്ര ജയകുമാർ, ആംനസ്‌മോൻ ബേബി, ഹരി വിജയ്, മുനീർ അഹമദ് കുട്ടികളെയും പരിശീലനത്തിന് നേത്വത്യം നൽകിയ ഡോ. അലക്‌സ് ജോസഫ് (മെന്റർ), ഡോ. അഞ്ജു. റ്റി. ആർ (ഹാക്കത്തൺ കോളേജ് ഓഫീസർ) തുടങ്ങിയവരെ മാനേജർ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് വൈസ്. പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് ബർസാർ റെവ. ഫാ. പോൾ കാരക്കൊമ്പിൽ തുടങ്ങിയവർ അഭിനന്ദിച്ചു.