തൊടുപുഴ: കൊവിഡ് പ്രതിരോധം കൂടുതൽ ആളുകൾക്ക് പ്രയോജനം ചെയ്യാനും മഴക്കാല രോഗ പ്രതിരോധം കാര്യക്ഷമമാക്കാനും ഔഷധങ്ങൾക്ക് അധികഫണ്ട് അനിവാര്യമെന്ന് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിലെ അമൃതം പദ്ധതി കൂടുൽ പ്രയോജനം നൽകിവരുന്ന സാഹചര്യത്തിൽ ചികിത്സയിലും ആയുർവേദം ഉപയോഗപ്പെടുത്തണമെന്ന് യോഗം വിലയിരുത്തി.സംസ്ഥാനത്ത് ഒഴിവുള്ള നൂറോളം മെഡിക്കൽ മെഡിക്കൽ ഓഫീസർ തസ്തികകളിൽ അടിയന്തിര നിയമനം നടത്തുക, കൊവിഡ് പ്രതിരോധവും ചികിത്സയും ഊർജ്ജിതപ്പെടുത്താൻ അത്യാവശ്യ സന്ദർഭങ്ങളിൽ അലോപ്പതിയിലെപ്പോലെ ആയുർവേദത്തിലും കരാർ നിയമനങ്ങളും നടത്തുക തുടങ്ങിയ ആവശ്യവും യോഗം ഉന്നയിച്ചു.

വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ:എൻ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ: എം.ഷർമദ് ഖാൻ , സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി, ട്രഷറർ ഡോ: പി. ജയറാം , ജോയിന്റ് സെക്രട്ടറി ഡോ: എം.എസ്. നൗഷാദ് ,ഓഡിറ്റർ ഡോ: എസ്.ഷൈൻ ,വനിത ചെയർ പേഴ്‌സൺ ഡോ:വഹീദ റഹ് മാൻ , വനിത കൺവീനർ ഡോ: എസ്. ആഷ തുടങ്ങിയവർ സംസാരിച്ചു.