നെടുങ്കണ്ടം : കഴിഞ്ഞദിവസമുണ്ടായ കാലവർഷത്തെ തുടർന്ന് പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂൾ കെട്ടിടം കൂടുതൽ അപകാടാവസ്ഥയിൽ. കെട്ടിടത്തിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്ന് ഏത് നിമിഷവും ഹൈവേയിലേയ്ക്ക് വീഴാവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ മണ്ണിടിഞ്ഞ് സ്‌കൂളിന്റെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായ അവസരത്തിൽതന്നെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മന്ത്രി എം.എം. മണിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്റെ ഇടപെടീൽമൂലം സ്‌കൂൾ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ എസ്റ്റിമേറ്റ് എടുക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ സ്‌കൂൾ സംരക്ഷണ ഭിത്തി നിർമ്മാണം ഫണ്ട് പാസ്സാകാതെ കളക്ടറേറ്റിൽ ഫയൽ നീങ്ങാതെ കിടക്കുകയാണ്.