sivan

വെള്ളത്തൂവൽ : കനത്ത കാറ്റും മഴയും കാർഷിക മേഖലയായ മുതുവാൻകൂടി ,ചെങ്കുളം, മേരിലാന്റ് ,എൽ ക്കുന്ന് പ്രദേശങ്ങളിൽ കൃഷി ദേഹണ്ഡങ്ങൾക്ക് വ്യാപക നാശം വിതച്ചു. ആയിരക്കണക്കിന് കുലച്ച ഏത്തവാഴകളും വിളവായതും പുതിയതായി വെച്ചു പിടിപ്പിച്ചതുമായ നിരവധിഏലവും കുരുമുളക് കൊടിയും ജാതി ,കാപ്പി എന്നീ കൃഷി ദേഹണ്ഡങൾ കാറ്റിൽ നിലം പതിച്ചതോടെ നിരവധി കർഷക ർ കണ്ണീരിലായി മുതുവാൻകൂടിയിൽ
കോയിക്കക്കുടി ജോസഫ് പുത്തൻപുരയിൽ ശിവൻ, സാബു പള്ളിമോളിൽ ,ആഗസ്തി കുര്യാക്കോസ് കോയിക്കകൂടി, എൽദോസ് നെരവത്ത് ,ജോയി കോയിക്കക്കുടി, രവീന്ദ്രൻ കൊല്ലിയിൽ എന്നീ കർഷകർക്കാണ് ഏറെ കൃഷി നാശം സംഭവിച്ചിട്ടുള്ളത്.