കട്ടപ്പന: കനത്ത മഴയിൽ കാമാക്ഷി കൂട്ടക്കല്ല് പുതികുന്നേൽ ചന്ദ്രവല്ലി ശിവദാസിന്റെ വീട് തകർന്നു. ഇന്നലെ പുലർച്ചെയോടെയാണ് വീടിന്റെ ഭിത്തിയടക്കം ഇടിഞ്ഞുവീണത്. ഈസമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. മഴവെള്ളം ഇഷ്ടികകൾക്കിടയിലൂടെ ഒഴുകിയിറങ്ങി ഭിത്തി വിണ്ടുകീറുകയായിരുന്നു. മേൽക്കൂരയിലെ ഷീറ്റുകൾ, ജനാലകൾ, കട്ടിളകൾ ഉൾപ്പെടെ തകർന്നു. വീട്ടുപകരണങ്ങളും നശിച്ചു. രണ്ട് ദിവസം മുമ്പേ വീടിന്റെ ഭിത്തിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതോടെ ചന്ദ്രവല്ലി ബന്ധുവീട്ടിലേക്കു താമസം മാറിയിരുന്നു. തങ്കമണി വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.