കട്ടപ്പന: കാറ്റിലും മഴയിലും എഴുകുംവയലിലെ ഏത്തവാഴ തോട്ടം നശിച്ചു. മരങ്ങാട്ട് സജി മാത്യുവിന്റെ 500ൽപ്പരം വാഴകളാണ് നിലംപതിച്ചത്. പാട്ടത്തിനെടുത്ത ഭൂമിയിൽ ഓണം വിപണി ലക്ഷ്യമിട്ട് ആയിരം വാഴകളാണ് കൃഷി ചെയ്തത്. ഇതിൽ കുലച്ച പകുതയോളം വാഴകൾ നിലംപൊത്തി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വാഴത്തോട്ടം ഇൻഷ്വർ ചെയ്തിരുന്നെങ്കിലും കഴിഞ്ഞ മാസത്തോടെ കാലാവധി അവസാനിച്ചതിനാൽ നഷ്ടപരിഹാരവും ലഭിക്കില്ല. കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.