തൊടുപുഴ: പ്രകൃതി ദുരന്തത്തെ പോലും രാഷ്ട്രീയ മുതലെടുപ്പിനായി പ്രതിപക്ഷം
ഉപയോഗിക്കുകയാണെന്നും അത് അപലയനീയമാണെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ്
സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. പെട്ടിമുടിയിലെ ദുരന്തബാധിത മേഖല
സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ
വിതരണത്തിൽ വിവേചനം പാടില്ലെന്നുള്ളത് സിപിഐ നിലപാടാണ്. പെട്ടിമുടി
ദുരന്തം നടപ്പോൾ തന്നെ അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് അടിയന്തിര
സാമ്പത്തിക സഹായമായി 5 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അടിയന്തിര
സഹായമെന്ന നിലയിൽ ആദ്യഘട്ടത്തിലെ സഹായത്തുകമാത്രമാണിത്. ഇത്
മുതലെടുത്താണ് പ്രതിപക്ഷം കരിപ്പൂർ വിമാനദുരന്തവുമായി ബന്ധപ്പെടുത്തി
വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ
അടിയന്തിരമായി ചർച്ച ചെയ്ത് കൂടുതൽ സഹായം തൊഴിലാളികൾക്ക് നൽകാൻ
നടപടിസ്വീകരിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന
ആളുകളെ സംരക്ഷിക്കുന്നതിനുള്ള ബാധ്യതയും സർക്കാരിനുണ്ട്. അവരുടെ ജോലി
ഉറപ്പാക്കേണ്ടതിന് സർക്കാരും മാനേജ്‌മെന്റും മുൻതൂക്കം
കൊടുക്കേണ്ടതുണ്ട്. ആ സ്ഥലത്ത് തേെയാ അല്ലെങ്കിൽ അതിന് അനുയോജ്യമായ
സ്ഥലത്തോ ലയങ്ങൾ കെട്ടി തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യത
മാനേജ്‌മെന്റിന് ഉണ്ട്.
മൂന്നാർ ഉൾപ്പെടെയുള്ള
മലമേടുകളിലുള്ള ലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ പ്ലാന്റേഷൻ
ലേബർ ഇൻസ്‌പെക്ടർമാർ പരിശോധന നടത്തി സുരക്ഷിതമാണെന്നും ലയങ്ങളുടെ
വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നു എന്ന കാര്യത്തിൽ
ഉറപ്പുവരുത്തേണ്ടതമാണ്. അതിനുള്ള ബാധ്യത സർക്കാർ ഏജൻസികൾക്കും
ഉണ്ട്. അത് തൊഴിൽ വകുപ്പും മാനേജ്‌മെന്റും യോജിച്ച് സുരക്ഷിത്വം
ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രകാശ്
ബാബു പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ഉണ്ടായിരുന്നു.