ഇടുക്കി: മൃഗസംരക്ഷണ വകുപ്പു വഴി റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി നടപ്പാക്കുന്ന കിടാരി വളർത്തൽ, ശാസ്ത്രീയ തൊഴുത്തു നിർമ്മാണം, തീറ്റപ്പുൽകൃഷി, ആടുവളർത്തൽ, അടുക്കള മുറ്റത്തെ കോഴിവളർത്തൽ, താറാവു വളർത്തൽ, പശുവളർത്തൽ, പശുക്കൾക്ക് തീറ്റ വിതരണം, ഫാമുകളുടെ യന്ത്രവൽക്കരണം, ശാസ്ത്രീയ കിടാവു വളർത്തൽ, പന്നി വളർത്തൽ എന്നീ പദ്ധതികളിലേയ്ക്ക് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പ്രളയ ബാധിതരിൽ അപേക്ഷ ക്ഷണിച്ചു. ഓരോ പദ്ധതിയ്ക്കും പ്രത്യേക അപേക്ഷകൾ നൽകണം. 2018ലെ പ്രളയബാധിതരുടെ അഭാവത്തിൽ മാത്രമേ മറ്റ് അപേക്ഷകൾ പരിഗണിക്കുകയുള്ളൂ. അർഹരായ ഗുണഭോക്താക്കൾ തൊട്ടടുത്ത മൃഗാശുപത്രിയെ സമീപിച്ച് പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 20നകം നൽകണം.