തോടുപുഴ:മുനിസിപ്പാലിറ്റി പരിധിയിലും സമിപ ഗ്രാമ പഞ്ചായത്ത് പരിധികളിലും സമ്പർക്കം മൂലമുള്ള കൊവിഡ് 19 പോസിറ്റീവ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുനിസിപ്പൽ പരിധിയിൽ തട്ടുകടകൾ ഉൾപ്പെടെയുള്ള വഴിയോര കച്ചവടങ്ങൾ, മത്സ്യ മാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കുള്ള നിരോധനം ആഗസ്റ്റ് 20 ദീർഘിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ പരിധിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു. തൊടുപുഴ നഗരസഭാ പരിധിയുലുള്ള ഹോട്ടലുകൾക്ക് വൈകിട്ട് 6 മണി മുതൽ രാത്രി 8 മണി വരെ ഭക്ഷണം പാഴ്‌സൽ നൽകുന്നതിന് ഇളവു നൽകി. ഇളവ് തട്ടുകടകൾക്ക് ബാധകമായിരിക്കില്ല. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവയ്ക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നതിന് ഉത്തരവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.