ഇടുക്കി: പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് ധനസഹായം സമാഹരിക്കുന്നതിന് ജില്ലാ ഭരണകൂടം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ധനസഹായം നൽകാൻ താൽപ്രര്യമുള്ളവർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. പെട്ടിമുടിയിലേക്ക് സഹായം നൽകുന്നതിന് അക്കൗണ്ട് നമ്പർ സഹിതമുള്ള സമൂഹ മാധ്യമ പ്രചാരണത്തിൽ ആരും വഞ്ചിതരാകരുത്. പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് പൊലീസ് സൈബർ സെല്ലിനോട് നിർദ്ദേശിക്കുനെന്നും ജില്ലാ കലക്ടർ പറഞ്ഞു.