അടിമാലി: പെട്ടിമുടിയിൽ അവസാനത്തെ മൃതദേഹം കിട്ടുന്നവരെ തിരിച്ചിൽ നടത്തണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ദുരന്ത പ്രദേശം സന്ദർശനം നടത്തിയ ശേഷം മാദ്ധ്യയമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളെ വിവേചനം പരമായി കാണുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. . മുൻ മന്ത്രിമാരായായ കെ.സി ജോസഫ് , തിരുവഞ്ചൂർ രാധ കൃഷ്ണൻ, ഡി സി സി പ്രസിഡന്റ് ഇബ്രഹിംകുട്ടി കല്ലാർ, ഡീൻ കുര്യക്കോസ് , കെ.പി സി സി ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ് , ഏ കെ മണി എക്‌സ് എം എൽ എ, സി.പി മാത്യു ജിയോ മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു.