manthitta
ഇടുക്കി- തങ്കമണി റോഡിലുണ്ടായ മണ്ണിടിച്ചിൽ

ചെറുതോണി: മൺ തിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായതോടെ എന്തു ചെയ്യുമെന്നറിയാതെ ഭീതിയോടെ ഒരു കുടുംബം .ഇടുക്കി -തങ്കമണി മണി റോഡിന്റെ നിർമ്മാണത്തിനായി ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണെടുത്തതിനെത്തുടർന്നാണ് മൺതിട്ടയുടെ ബലം നഷ്ടപെട്ടത്. നിർമാണം നടക്കുമ്പോൾ തന്നെ പ്രദേശവാസികൾ ഈ മണ്ണെടുപ്പിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ അധികൃതർ നാട്ടുകാരുടെ ആശങ്ക അവഗണിച്ചു നിർമാണം പൂർത്തീകരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഈ മൺ തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ ചെമ്പം കുളത്ത് തോമസുകുട്ടിയുടെ വീട് ഭീഷണിയിലായി. ഈ നിർദ്ദന കുടുംബം ലോണെടുത്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് വീട് നിർമ്മിച്ചത്. ഏതു നിമിഷവും വീട് ഇടിയുമെന്ന ആശങ്കയിലാണിവർ.
ഈ മൺതിട്ട ഇടിഞ്ഞാൽ റോഡിന് താഴ് വശത്തുള്ള രാജൻ പള്ളിവാതിക്ക ലിന്റെ വീടും അപകടത്തിലാവും. നിലവിൽ തോട് വഴിമാറി ഒഴുകി ഇവരുടെ വീട്ടിൽ വെള്ളം കയറിയ നിലയിലാണ്. നിരവധി കുടുംബങ്ങൾ ഇവിടെ വെള്ളപൊക്കം മൂലം ഭീഷണിയിലാണ്.