കട്ടപ്പന: കാലവർഷക്കെടുതിയിൽ കൃഷിനാശമുണ്ടായവർക്ക് അടിയന്തര സഹായം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയായി പെയ്ത മഴയിലും കാറ്റിലും നിരവധി പേരുടെ കൃഷി നശിച്ചു. തുടർച്ചയായി മൂന്നുവർഷത്തെ പേമാരിയിൽ കാർഷിക മേഖല പൂർണമായി തകർന്നു. കർഷകരെ സഹായിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാകണം. മുൻ വർഷങ്ങളിലെ പോലെ പാക്കേജ് പ്രഖ്യാപിച്ചാൽ പോര, കർഷകർക്ക് സഹായം എത്താൻ നടപടി സ്വീകരിക്കണമെന്നും ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു.