ഇടുക്കി: ജില്ലയിൽ ഇന്നലെ വരെ കാലവർഷക്കെടുതിയിൽ 30 കോടി രൂപയുടെ നാശനഷ്ടമാണ് പൊതുമരാമത്തു റോഡുകൾക്കുണ്ടായത്.
മൂലമറ്റം പുള്ളിക്കാനം എടാട്, തൊടുപുഴ ഉടുമ്പന്നൂർ, മുട്ടം കരിങ്കുന്നം അന്തിനാട് മേലുകാവ്, മൂന്നാർ കുമളി, പുറ്റടി അണക്കര, ബാലഗ്രാം പുളിയൻമല, ഇടുക്കി ശാന്തിഗ്രാം, പീരുമേട് ദേവികുളം, തടിയമ്പാട് വിമലഗിരി ശാന്തിഗിരി, പണിക്കൻകുടി പൊൻമുടി, മൂന്നാർ മറയൂർ ചിന്നാർ, മൂന്നാർ ടോപ് സ്റ്റേഷൻ, മൂന്നാർ എൻജിനീയറിംഗ് കോളേജ് എന്നീ റോഡുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായിട്ടുണ്ട്. എൻ ആർ സിറ്റി കൂമ്പൻപാറ കൊങ്ങിണിസിറ്റി ബൈസൺവാലി, വാഗമൺ മൂലമറ്റം എന്നീ റോഡുകളുടെ കലുങ്കും ചീനിക്കുഴി പാറമട, തട്ടക്കുഴ ചെപ്പുകുളം, എന്നീ റോഡുകളുടെ സംരക്ഷണഭിത്തിയും തകർന്നിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18.14 മില്ലിമീറ്റർ മഴ ലഭിച്ചു.
മഴക്കെടുതിയിൽ 17 വീടുകൾ ഭാഗികമായി നശിച്ചു.
ഇന്നലെ പുതിയതായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
ഇന്നലെ മാത്രം ജില്ലയിൽ 37.31 ഹെക്ടർ സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്.
7.21 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
കൂടുതൽ കൃഷി നശിച്ചത് കാമാക്ഷി ഗ്രാമപഞ്ചായത്തിലാണ്.
10 ഹെക്ടർ സ്ഥലത്തെ കൃഷി നാശമാണ് ഇവിടെ മാത്രം ഉണ്ടായിട്ടുള്ളത്.