കുടയത്തൂർ :ഗ്രാമപഞ്ചായത്തിൽ കോളപ്രയിൽ പ്രവർത്തിക്കുന്ന ആയുഷ് എൻ.എച്ച്.എം ഹോമിയോ ഡിസ്‌പെൻസറിയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കാഷ്വൽ സ്വീപ്പർ കം അറ്റന്റ്‌റെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശിയരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ സഹിതം ആഗസ്റ്റ് 14നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും നേരിട്ട് അറിയാം.