ഇടുക്കി: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും, ഒരു ലക്ഷം രൂപയിൽ അധികരിക്കാത്ത വാർഷിക വരുമാനം ഉള്ളവരുമായ കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു . അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫാറവും, അനുബന്ധരേഖകളും സെപ്തംബർ 10ന് മുമ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കാക്കനാട് , എറണാകുളം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷാഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ 0484 2429130.