ചെപ്പുകുളം:വെള്ളിയാമറ്റം- ഉടുമ്പന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെപ്പുകുളം- പന്നിമറ്റം റോഡ് യാഥാര്‍ത്ഥ്യമാക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡിൻ്റെ പൂർത്തീകരണത്തിനായി എം.എൽ.എ അനുവദിച്ച 30 ലക്ഷം രൂപയുടെ നിർമ്മാണോദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു. ഇളംദേശം ബ്ലോക്ക് പ്രസിഡൻ്റ് മർട്ടിൽ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.മോനിച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി.മോഹനൻ, പഞ്ചായത്തംഗം രാജു കട്ടപ്പൻ, ഉടുമ്പന്നൂർ പഞ്ചായത്തംഗം ജോയി കൊട്ടാരം, സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ജോസ് മാത്യു, ഫാ. ജോസ് കൂനാനിയിൽ, ടോമി കൈതവേലിൽ, പ്രൊഫ. വി.സി. ജെയിംസ് , ജോസഫ് വലിയ കുന്നേൽ, തോമസ് വട്ടക്കുന്നേൽ, ഷാൻ്റി വിൻസൻ്റ്, ജോയി തോപ്പിൽ എന്നിവർ പ്രസംഗിച്ചു.