വെട്ടിമറ്റം:വെള്ളിയാമറ്റം ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെട്ടിമറ്റം പാലപ്പിള്ളി റോഡ് പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എൽ എ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച കോൺക്രീറ്റ് റോഡ് പൂർത്തീകരിതോടെ രണ്ട് പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള റോഡ് യാഥാർത്ഥ്യമായി. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മർട്ടിൽ മാത്യൂ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരൻ, ബ്ലോക്ക് മെമ്പർ എം.മോനിച്ചൻ, വൈസ് പ്രസിഡന്റ് വി ജി മോഹനൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലാലി ജോസി, രാജു കുട്ടപ്പൻ, ജോയി പുത്തേട്ട്,ഷാജു കടങ്കാവിൽ, ബെന്നി വെട്ടിമറ്റം, സോണി കിഴക്കേക്കര, മാത്യു കോട്ടൂർ, തോമസ് കുഴിഞ്ഞാലി, ബേബി വട്ടോളി, ജോഷി വരിക്കമാക്കൽ, പ്രസാദ് ഉപ്പുമാക്കൽ എന്നിവർ പ്രസംഗിച്ചു.