മൂന്നാർ: രാജമല പെട്ടിമുടി ദുരന്തമേഖല സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച്‌ മൃതദേഹങ്ങൾ കണ്ടെത്താൻ കഠിനപരിശ്രമം നടത്തുന്ന രക്ഷാപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. സർക്കാരിനൊപ്പം നിന്ന്‌ എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ശിശുക്ഷേമസമിതി കൂടെയുണ്ടാകുമെന്ന്‌ അദ്ദേഹം അറിയിച്ചു. എസ്‌. രാജേന്ദ്രൻ എം.എൽ.എ, ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവംഗം പി.കെ. രാജു, ശിശുക്ഷേമ സമിതി തണൽ ജില്ലാ കോ- ഓർഡിനേറ്റർ എം.ആർ. രഞ്‌ജിത്‌, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌ പി.പി. സുമേഷ്‌, സെക്രട്ടറി രമേശ്‌ കൃഷ്‌ണൻ, ദേവികുളം പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. എ. രാജു എന്നിവരും പ്രതിനിധികളോടൊപ്പം ഉണ്ടായിരുന്നു